Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Take Charge

ബി​ശ്വ​നാ​ഥ് സി​ൻ​ഹ നാ​ളെ ചു​മ​ത​ല​യേ​ൽ​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ബി​​​​ശ്വ​​​​നാ​​​​ഥ് സി​​​​ൻ​​​​ഹ നാ​​​​ളെ ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കും. നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ നി​​​​ല​​​​വി​​​​ലെ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ.​​​​എ. ജ​​​​യ​​​​തി​​​​ല​​​​ക​​​​നി​​​​ൽ​​​​നി​​​​ന്ന് ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു​​​​വാ​​​​ങ്ങും. 2025 മേ​​​​യി​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ ജ​​​​യ​​​​തി​​​​ല​​​​ക് നാ​​​​ളെ സ​​​​ർ​​​​വീ​​​​സി​​​​ൽ നി​​​​ന്നു വി​​​​ര​​​​മി​​​​ക്കും. നാ​​​​ളെ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ദ​​​​ർ​​​​ബാ​​​​ർ ഹാ​​​​ളി​​​​ൽ ജ​​​​യ​​​​തി​​​​ല​​​​കി​​​​ന്‍റെ യാ​​​​ത്ര​​​​യ​​​​യ​​​​പ്പു സ​​​​മ്മേ​​​​ള​​​​ന​​​​വു​​​​മു​​​​ണ്ടാ​​​​കും.

2028 സെ​​​​പ്റ്റം​​​​ബ​​​​ർ​​​​വ​​​​രെ ബി​​​​ശ്വ​​​​നാ​​​​ഥ് സി​​​​ൻ​​​​ഹ​​​​യ്ക്ക് കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ണ്ട്. ഇ​​​​തി​​​​നേ​​​​ക്കാ​​​​ൾ മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ രാ​​​​ജു​​​​നാ​​​​രാ​​​​യ​​​​ണ​​​​സ്വാ​​​​മി സ​​​​ർ​​​​വി​​​​സി​​​​ലു​​​​ണ്ടെ​​​​ങ്കി​​​​ലും സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ നേ​​​​രി​​​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ത​​​​ട​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. കേ​​​​ന്ദ്ര ഡ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​നി​​​​ലു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന ഐ​​​​എ​​​​എ​​​​സു​​​​കാ​​​​രാ​​​​യ മ​​​​നോ​​​​ജ് ജോ​​​​ഷി അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ സം​​​​സ്ഥാ​​​​ന​​​​ത്തു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്താ​​​​നും താ​​​​ത്പ​​​​ര്യം കാ​​​​ണി​​​​ച്ചി​​​​ല്ല.


പൊ​​​​തു​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്ക​​​​വേ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ജീ​​​​വ​​​​ന​​​​ക്കാ​​​​രെ അ​​​​ച്ച​​​​ട​​​​ക്കം പ​​​​ഠി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തും ഹാ​​​​ജ​​​​രി​​​​നു​​​​ള്ള പ​​​​ഞ്ചിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തെ ശ​​​​മ്പ​​​ള സോ​​​​ഫ്റ്റ്‌​​​വേ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ച​​​​തും ബി​​​​ശ്വ​​​​നാ​​​​ഥ് സി​​​​ൻ​​​​ഹ​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​തി​യ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: ഒ​.ജെ. ജ​നീ​ഷ് പ്രസിഡന്‍റായി യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. രാ​വി​ലെ 11ന് ഇ​ന്ദി​രാ​ഭ​വ​നി​ലാ​ണ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. വ​ര്‍​ക്കിംഗ് പ്ര​സി​ഡ​ന്‍റാ​യി ബി​നു ചു​ള്ളി​യി​ലും സ്ഥാ​ന​മേ​ൽ​ക്കും.

ലൈം​ഗി​ക ആ​രോ​പ​ണ​ത്തെതു​ട​ര്‍​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ജി​വ​ച്ച​തി​നെതു​ട​ർ​ന്നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജ​നീ​ഷി​നെ അ​ധ്യ​ക്ഷ​നാ​ക്കി​യ​ത്. അ​ബി​ൻ വ​ര്‍​ക്കി​യെ പ്ര​സി​ഡ​ന്‍റാ​ക്ക​ത്ത​തി​ൽ ഐ ​ഗ്രൂ​പ്പ് ക​ടു​ത്ത അ​മ​ര്‍​ഷ​ത്തി​ലാ​ണ്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നും ച​ട​ങ്ങി​നെ​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് പ​ങ്കെ​ടു​ക്കി​ല്ല. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും യോ​ഗ​വും ഇ​ന്ന് ചേ​രും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഉ​ദ​യ്ഭാ​നു ചി​ബ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

അ​മ്മ​യു​ടെ സ​ഞ്ച​യ​ന ച​ട​ങ്ങാ​യ​തി​നാ​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കൊ​ല്ല​ത്ത് ആ​ര്‍​എ​സ്പി​യു​ടെയ​ട​ക്കം പ​രി​പാ​ടി​ക​ളി​ലാ​യ​തി​നാ​ൽ പ്ര​തി​പ​ക്ഷ നേ​താ​വും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ല. ഉ​ച്ച​യ്ക്ക് ശേ​ഷം ചേ​രു​ന്ന സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും യോ​ഗ​ത്തി​ലും യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ പ​ങ്കെ​ടു​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കും.

Latest News

Corehub Up